3 വയസുകാരനെ മടിയിൽ ഇരുത്തി ഡ്രൈവിംഗ്; എഐ ക്യാമറയിൽ കുടുങ്ങി, ലൈസൻസ് സസ്പെൻഡ് ചെയ്ത് മോട്ടോർ വാഹന വകുപ്പ്

3 വയസുകാരനെ മടിയിൽ ഇരുത്തി ഡ്രൈവിംഗ്; എഐ ക്യാമറയിൽ കുടുങ്ങി, ലൈസൻസ് സസ്പെൻഡ് ചെയ്ത് മോട്ടോർ വാഹന വകുപ്പ്

കോഴിക്കോട്: കോഴിക്കോട് പുറക്കാട്ടിരിയിൽ മൂന്ന് വയസുകാരനെ മടിയിൽ ഇരുത്തി കാര്‍ ഓടിച്ച മലപ്പുറം സ്വദേശി മുഹമ്മദ് മുസ്തഫയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. മൂന്ന് മാസത്തേക്കാണ് ആർടിഒയുടെ നടപടി. കഴിഞ്ഞ മാസം 10 നായിരുന്നു സംഭവം. എഐ ക്യാമറയിൽ പതിഞ്ഞ ദൃശ്യത്തിന്റെ അടിസ്ഥാനത്തിലാണ് മോട്ടോർ വാഹന വകുപ്പിന്റെ നടപടി സ്വീകരിച്ചത്.