തളിപറമ്പില്‍ പട്ടാപ്പകല്‍ വന്‍കവര്‍ച; 35 പവന്‍ സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടു

തളിപറമ്പില്‍ പട്ടാപ്പകല്‍ വന്‍കവര്‍ച; 35 പവന്‍ സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടു


കണ്ണൂര്‍: തളിപറമ്പില്‍ കുപ്പത്ത് പട്ടാപ്പകല്‍ വന്‍ കവര്‍ച, 35 പവനോളം സ്വര്‍ണം നഷ്ടപ്പെട്ടതായി പരാതി. കുപ്പം മരത്തക്കാട്ടെ ബത്താലി ഫാത്വിമയുടെ വീട്ടിലാണ് കവര്‍ച നടന്നത്. ചൊവ്വാഴ്ച രാവിലെ ഇവര്‍ വീടുപൂട്ടി ആശുപത്രിയില്‍ കഴിയുന്ന ബന്ധുവിനെ കാണാന്‍ പോയിരുന്നു. തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നതായി കണ്ടത്.

ഗ്രില്‍സ് തകര്‍ത്ത് അടുക്കളവഴിയാണ് കള്ളന്‍ അകത്തുകടന്നതെന്ന് സംശയിക്കുന്നതായി വീട്ടുകാര്‍ പരാതിയില്‍ പറയുന്നു. കിടപ്പുമുറിയിലെ അലമാര തുറന്നാണ് സ്വര്‍ണം മോഷ്ടിച്ചത്. അടുക്കളയില്‍ സാധനങ്ങള്‍ വാരിവലിച്ചിട്ടിട്ടുണ്ട്. വീട്ടുകാരുടെ പരാതിയില്‍ തളിപറമ്പ് പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.