മോർച്ചറിയുടെ തണുപ്പിൽ കാത്തിരുന്നത് 7 ദിവസം എന്നിട്ടും കാണാനെത്താനാകാതെ അച്ഛൻ, ഒടുവിൽ ആമി മടങ്ങി


മോർച്ചറിയുടെ തണുപ്പിൽ കാത്തിരുന്നത് 7 ദിവസം എന്നിട്ടും കാണാനെത്താനാകാതെ അച്ഛൻ, ഒടുവിൽ ആമി മടങ്ങി


ഇടുക്കി: ഒരാഴ്ച മോർച്ചറിയിൽ കാത്തിരുന്നിട്ടും അച്ഛൻ  എത്തിയില്ല. ഒടുവിൽ ആമി യാത്രയായി. കഴിഞ്ഞ 24ന് രാവിലെ ചേറ്റുകുഴിയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ്  ആറു വയസുകാരി ആമി എൽസ മരിച്ചത്. മലയാറ്റൂർ തീർത്ഥാടനം കഴിഞ്ഞു മടങ്ങി വരികയായിരുന്ന അഞ്ചംഗ സംഘം സഞ്ചരിച്ച കാറും ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. 

അപകടത്തിൽ ആമി എൽസയുടെ പിതാവ് എബി, അമ്മ അമലു, സഹോദരൻ എയ്ഡൻ, എബിയുടെ പിതാവ് ജോസഫ് വർക്ക, എബിയുടെ മാത്വ് മോളി എന്നിവർക്ക് പരിക്കേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ എബിയും പിതാവും മാതാവും പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആമിയുടെ മരണ വിവരവും ഇവർ അറിഞ്ഞിട്ടില്ല. ഏഴ് ദിവസം മോർച്ചറിയിൽ സൂക്ഷിച്ച ആമിയുടെ മൃതദേഹം ഇന്ന് രാവിലെയാണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന അമ്മ അമലുവിന് കാണാനായത്. 

ഇനിയും കുഞ്ഞിന്റെ മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കേണ്ടെന്ന് ബന്ധുക്കൾ തീരുമാനിച്ചതോടെയാണ് ആമിയുടെ സംസ്കാരം ഇന്ന് നടത്തിയത്.