86 കിലോ മയക്കുമരുന്ന്, വില 600 കോടി രൂപ; പാക് ബോട്ട് പിടിയിൽ, 14 ജീവനക്കാർ കസ്റ്റഡിയിൽ

86 കിലോ മയക്കുമരുന്ന്, വില 600 കോടി രൂപ; പാക് ബോട്ട് പിടിയിൽ, 14 ജീവനക്കാർ കസ്റ്റഡിയിൽ


പോർബന്ദർ: 600 കോടി രൂപ വിലയുള്ള മയക്കുമരുന്നുമായി വന്ന പാകിസ്താനിൽ നിന്നുള്ള ബോട്ട് ഇന്ത്യൻ കോസ്റ്റ് ഗാർഡ് പിടികൂടി. 86 കിലോ മയക്കുമരുന്നാണ് പിടികൂടിയത്. ഇന്‍റലിജൻസ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു കോസ്റ്റ് ഗാർഡിന്‍റെ ഓപ്പറേഷൻ. ബോട്ടിലെ 14 ജീവനക്കാരെയും കസ്റ്റഡിയിലെടുത്തു. 

പഴുതടച്ച ഓപ്പറേഷന്‍റെ ഭാഗമായി കോസ്റ്റ് ഗാർഡ് കപ്പലുകളും വിമാനങ്ങളും വിന്യസിച്ചു. ഓപ്പറേഷനിൽ ഉൾപ്പെട്ടിരുന്ന പ്രധാന കപ്പലുകളിലൊന്ന് കോസ്റ്റ് ഗാർഡ് കപ്പൽ രാജ്രതൻ ആയിരുന്നു, അതിൽ നാർക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയിലെയും തീവ്രവാദ വിരുദ്ധ ഏജൻസിയിലെയും ഉദ്യോഗസ്ഥർ ഉണ്ടായിരുന്നു. മയക്കുമരുന്ന് നിറച്ച ബോട്ട് പിടിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.  മയക്കുമരുന്ന് നിറച്ച ബോട്ട് എത്ര തന്ത്രം പ്രയോഗിച്ചിട്ടും വേഗമേറിയ രാജ്രതനിൽ നിന്ന് രക്ഷപ്പെടാനായില്ലെന്ന് കോസ്റ്റ് ഗാർഡ് പറഞ്ഞു. ബോട്ടിൽ നടത്തിയ തെരച്ചിലിൽ മയക്കുമരുന്ന് കണ്ടെത്തി.