കൂട്ടുപുഴയിൽ പോലീസ് എയ്ഡ് പോസ്റ്റിന്റെ നിർമ്മാണം തുടങ്ങി


കൂട്ടുപുഴയിൽ പോലീസ് എയ്ഡ് പോസ്റ്റിന്റെ നിർമ്മാണം തുടങ്ങി

കൂട്ടുപുഴ : കൂട്ടുപുഴയിൽ പോലീസ് എയ്ഡ് പോസ്റ്റിന്റെ നിർമ്മാണം തുടങ്ങി. ഇക്കഴിഞ്ഞ ജനുവരി 23ന് തറക്കല്ലിട്ട എയ്ഡ് പോസ്റ്റിന്റെ നിർമ്മാണ പ്രവർത്തിയാണ് ഇപ്പോൾ ആരംഭിച്ചത്. ഇരട്ടി ലയൺസ് ക്ലബ് ഒരുക്കിയ എഡ് പോസ്റ്റ് കെട്ടിടം മാറ്റിയാണ് 320 ചതുരശ്ര അടിയിൽ ഉള്ള കെട്ടിടം പോലീസിനായി നിർമ്മിക്കുന്നത്. വരാന്ത, റസ്റ്റ് റൂം, ശുചിമുറി എന്നിങ്ങനെയുള്ള സംവിധാനങ്ങൾ ഉണ്ടാകും. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച തുകയിൽ നിന്നാണ് കേരള കർണാടക അതിർത്തിയായ കൂട്ടുപുഴയിൽ പോസ്റ്റ് നിർമ്മിക്കുന്നത്. രണ്ടുമാസം കൊണ്ട് നിർമ്മാണ പ്രവർത്തി പൂർത്തിയാകും എന്ന് കരാറുകാർ പറഞ്ഞു