ചൊക്ലി:ഇലക്ഷൻ ഡ്യൂട്ടിയുടെ ഭാഗമായി വാഹന പരിശോധന നടത്തുന്നതിനിടെ യൂണിഫോം ധരിക്കാത്തതിന് പിഴ ഈടാക്കിയ എസ്.ഐ.യെ കൈകാര്യം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

യൂണിഫോം ധരിക്കാത്തതിന് പിഴ ഈടാക്കിയ എസ്.ഐ.യെ കൈകാര്യം ചെയ്യുമെന്ന് ഭീഷണി ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ചൊക്ലി:ഇലക്ഷൻ ഡ്യൂട്ടിയുടെ ഭാഗമായി വാഹന പരിശോധന നടത്തുന്നതിനിടെ യൂണിഫോം ധരിക്കാത്തതിന് പിഴ ഈടാക്കിയ എസ്.ഐ.യെ കൈകാര്യം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. പളളിക്കുനിയിലെ താഴെ കണ്ടോത്ത് ഹൗസിലെ സന്തോഷ് കുമാറിനെ (52)യാണ് ചൊക്ലിഎസ്.ഐ.ആർ.എസ്.രെഞ്ചു അറസ്റ്റു ചെയ്തത്.ഇന്നലെ രാവിലെ 10.30 മണിയോടെയായിരുന്നു സംഭവത്തിന് തുടക്കം. ചൊക്ലി മോന്താലിൽ വെച്ച് വാഹന പരിശോധനക്കിടെ യൂണിഫോം ധരിക്കാത്തതിന് പിഴ ഈടാക്കിയതിൽ ക്ഷുഭിതനായ കെ. എൽ.58.എ.എച്ച്.2630 നമ്പർ ഓട്ടോയുമായി എത്തിയ പ്രതി തട്ടി കയറുകയും പണി തരുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും അസഭ്യമായി സംസാരിക്കുകയും പെറ്റിയടിക്കാൻ നീ ആരാടാ എന്ന് പറഞ്ഞും നിന്നെ കൈ കാര്യം ചെയ്യുമെന്ന് എസ്.ഐ.രെ ഞ്ചുവിനെ ഭീഷണിപ്പെടുത്തുകയും ചെയ്തതിനെ തുടർന്ന് ഓട്ടോ കസ്റ്റഡിയിലെടുത്ത പോലീസ് പ്രതിയെ അറസ്റ്റുചെയ്യുകയായിരുന്നു.