സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു; ഇന്ന്‌ മുന്നറിയിപ്പ് മൂന്ന് ജില്ലകളില്‍


സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു; ഇന്ന്‌ മുന്നറിയിപ്പ് മൂന്ന് ജില്ലകളില്‍



സംസ്ഥാനത്ത് കൊടുംചൂട് തുടരുന്നു. ഇനന് തൃശൂര്‍ പാലക്കാട് ജില്ലകളില്‍ ഉഷ്ണ തരംഗത്തിന് സാദ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പാലക്കാട് ജില്ലയില്‍ 41 ഡിഗ്രി സെല്‍ഷ്യസ് വരെയും കൊല്ലം , തൃശൂര്‍ ജില്ലകല്‍ 40 ഡിഗ്രി സെല്‍ഷ്യസ് വരെയും
വരെയും ചൂട് ഉയര്‍ന്നേക്കും. കോഴിക്കോട്, കണ്ണൂര്‍, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കാസര്‍ഗോഡ്, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലും താപനില ഉയരാന്‍ സാധ്യത ഉണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
മൂന്ന് മുതല്‍ 5 ഡിഗ്രി സെല്ഡഷ്യസ് വരെ സാധാരണയെക്കാള്‍ ചൂട് ഉയരാനാണ് സാധ്യത
ഉഷ്ണ തരംഗ സാധ്യത മുന്നില്‍ക്കണ്ട് ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ് ഉണ്ട്. അതേസമയം സംസ്ഥാനത്ത് വേനല്‍ മഴ തുടര്‍ന്നേക്കും.