കൊച്ചിയിലെ കഫറ്റീരിയ അടിച്ചു തകര്‍ക്കുകയും ജീവനക്കാരെ ആക്രമിക്കുകയും ചെയ്ത വയനാട് സ്വദേശിയടക്കം നാല് പേർ പിടിയിൽ

കൊച്ചിയിലെ കഫറ്റീരിയ അടിച്ചു തകര്‍ക്കുകയും ജീവനക്കാരെ ആക്രമിക്കുകയും ചെയ്ത വയനാട് 
സ്വദേശിയടക്കം നാല് പേർ പിടിയിൽ 


കോട്ടയം: കൊച്ചി പനമ്പിള്ളി നഗറിലെ സാപ്പിയന്‍സ് കഫറ്റീരിയ അടിച്ചു തകര്‍ക്കുകയും ജീവനക്കാരെ ആക്രമിക്കുകയും ചെയ്ത കോട്ടയം സ്വദേശിയായ യുവതിയടക്കം നാലുപേര്‍ അറസ്റ്റില്‍. കോട്ടയം ചങ്ങനാശ്ശേരി സ്വദേശിനി ലീന (26), ചങ്ങനാശ്ശേരി നാലുകോടി ഇടശ്ശേരി ആദര്‍ശ് ദേവസ്യ (22), കട്ടപ്പന മേപ്പാറ ഏഴാച്ചേരില്‍ (23 ),കല്‍പ്പറ്റ മുണ്ടേരി പറമ്പില്‍ മുഹമ്മദ് സിനാന്‍ (22) എന്നിവരാണ് അറസ്റ്റിലായത് കണ്ടാലറിയുന്ന മറ്റ് നാലുപേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
പനമ്പള്ളി നഗറിലെ ഷോപ്പിംഗ് കോംപ്ലക്‌സിലുള്ള കഫറ്റീരിയയില്‍ ഭക്ഷണം കഴിക്കാനെത്തിയ യുവതി അവിടെവച്ച് മുന്‍ സുഹൃത്തുമായി വാക്കേറ്റം ഉണ്ടാവുകയും അത് സംഘര്‍ഷത്തിലേക്കെത്തുകയും ചെയ്തു. യുവതിയുടെ കാറിന്റെ ചില്ല് ഇതിനിടെ ആരോ തകര്‍ക്കുകയും ചെയ്തു. ഇതോടെ മടങ്ങിപ്പോയ യുവതി ഏഴോളം ആണ്‍ സുഹൃത്തുക്കള്‍ക്കൊപ്പം ആയുധങ്ങളുമായെത്തി കഫറ്റീരിയ അടിച്ചു തകര്‍ക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത് . ബാറ്റ് കൊണ്ടുള്ള അടിയേറ്റ് കടയുടമ ഫോര്‍ട്ട് കൊച്ചി സ്വദേശി അഷ്‌കറിനും മറ്റു നാലുപേര്‍ക്കും പരിക്കേറ്റു. മൂന്നുലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നും പറയുന്നു. സ്ഥലത്തെത്തിയ പോലീസ് ലീന അടക്കം നാലുപേരെ പിടികൂടിയെങ്കിലും മറ്റ് നാല് പേര്‍ രക്ഷപ്പെട്ടു.യുവതി മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് അറിയിച്ചു.