അ​മേ​രി​ക്ക​യി​ൽ കാ​റ​പ​ക​ട​ത്തി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു

അ​മേ​രി​ക്ക​യി​ൽ കാ​റ​പ​ക​ട​ത്തി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു


വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ലെ അ​രി​സോ​ണ​യി​ലു​ണ്ടാ​യ കാ​റ​പ​ക​ട​ത്തി​ൽ ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു. തെ​ല​ങ്കാ​ന​യി​ൽ​നി​ന്നു​ള്ള നി​വേ​ഷ് മു​ക്ക (19), ഗൗ​തം കു​മാ​ർ പാ​ർ​സി (19) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

പി​യോ​റി​യ​യി​ൽ ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ മ​റ്റൊ​രു കാ​റു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​രു​വ​രും അ​രി​സോ​ണ സ്റ്റേ​റ്റ് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ കം​പ്യൂ​ട്ട​ർ എ​ൻ​ജി​നീ​യ​റി​ഗ് വി​ദ്യാ​ർ​ഥി​ക​ളാ​ണ്.

സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്നു സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം വീ​ട്ടി​ലേ​ക്കു മ​ട​ങ്ങു​മ്പോ​ൾ എ​തി​ർ​ദി​ശ​യി​ൽ​നി​ന്നു വ​ന്ന കാ​ർ ഇ​വ​രു​ടെ വാ​ഹ​ന​ത്തി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

നി​വേ​ശും ഗൗ​ത​മും സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു, ര​ണ്ടു കാ​റു​ക​ളു​ടെ​യും ഡ്രൈ​വ​ർ​മാ​ർ​ക്കു പ​രി​ക്കേ​റ്റു. ഡോ​ക്ട​ർ ദ​മ്പ​തി​ക​ളാ​യ ന​വീ​നി​ന്‍റെ​യും സ്വാ​തി​യു​ടെ​യും മ​ക​നാ​ണ് മ​രി​ച്ച നി​വേ​ശ്.