കണ്ണൂരില്‍ കുറുക്കനെ വിഴുങ്ങി പെരുമ്പാമ്പ്; കാണാനെത്തിയത് വന്‍ ജനക്കൂട്ടം, ഗതാഗത തടസം

കണ്ണൂരില്‍ കുറുക്കനെ വിഴുങ്ങി പെരുമ്പാമ്പ്; കാണാനെത്തിയത് വന്‍ ജനക്കൂട്ടം, ഗതാഗത തടസം


കണ്ണൂര്‍: കണ്ണൂരിലെ ചാല തോട്ടില്‍ പെരുമ്പാമ്പ് കുറുക്കനെ വിഴുങ്ങി. ബൈപ്പാസിന് സമീപത്തെ റോഡരികിലെ തോട്ടിലാണ് കൂറ്റന്‍ പെരുമ്പാമ്പ് കുറുക്കനെ വിഴുങ്ങിയത്. വിവരമറിഞ്ഞെത്തിയ നൂറുകണക്കിനാളുകള്‍ പാലത്തിന് മുകളിലും റോഡരികിലും തടിച്ചുകൂടി. എടക്കാട് പൊലീസെത്തിയാണ് ഗതാഗത തടസം ഒഴിവാക്കിയത്.
കുറുക്കനെ ചുറ്റിപ്പിണഞ്ഞതിനു ശേഷം പൂര്‍ണമായി വിഴുങ്ങുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. വ്യാഴാഴ്ച ഉച്ചയോടെയാണ് ചതുപ്പിലിറങ്ങിയ കുറുക്കന്‍ പെരുമ്പാമ്പിന്റെ മുന്നില്‍ അകപ്പെട്ടത് വഴി യാത്രക്കാരില്‍ ചിലര്‍ കണ്ടതോടെയാണ് നിരവധിയാളുകള്‍ തടിച്ചു കൂടിയത്