വോ​ട്ട് ചെ​യ്യാ​ൻ ബം​ഗ​ളൂ​രി​വി​ൽ നി​ന്നെ​ത്തി​യ ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​ക​ൾ സ​ഞ്ച​രി​ച്ച ബൈ​ക്ക് നി​യ​ന്ത്ര​ണം​വി​ട്ട് മറിഞ്ഞ് ഒ​രാ​ള്‍ മ​രി​ച്ചു

വോ​ട്ട് ചെ​യ്യാ​ൻ ബം​ഗ​ളൂ​രി​വി​ൽ നി​ന്നെ​ത്തി​യ ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​ക​ൾ സ​ഞ്ച​രി​ച്ച ബൈ​ക്ക് നി​യ​ന്ത്ര​ണം​വി​ട്ട് മറിഞ്ഞ് ഒ​രാ​ള്‍ മ​രി​ച്ചുകോ​​ട്ട​​യം: ലോ​​ക്‌​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ വോ​​ട്ട് ചെ​​യ്യാ​​ന്‍ ബം​​ഗ​ളൂ​​രു​​വി​​ല്‍​നി​​ന്നെ​​ത്തി​​യ ന​​ഴ്‌​​സിം​​ഗ് വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍ സ​​ഞ്ച​​രി​​ച്ചി​​രു​​ന്ന ബൈ​​ക്ക് നി​​യ​​ന്ത്ര​​ണം​​വി​​ട്ട് വൈ​​ദ്യു​​തി പോ​​സ്റ്റി​​ല്‍ ഇ​​ടി​​ച്ചു, ഒ​​രാ​​ള്‍ മ​​രി​​ച്ചു.

ഒ​​പ്പം യാ​​ത്ര​​ചെ​​യ്ത സു​​ഹൃ​​ത്തി​​നെ ഗു​​രു​​ത​​രാ​​വ​​സ്ഥ​​യി​​ല്‍ കോ​​ട്ട​​യം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ല്‍ പ്ര​​വേ​​ശി​​പ്പി​​ച്ചു. വെ​​ള്ളൂ​​പ്പ​​റ​​മ്പ് പാ​​ല​​ത്തി​​ന് സ​​മീ​​പ​​മു​​ണ്ടാ​​യ ബൈ​​ക്ക​​പ​​ക​​ട​​ത്തി​​ല്‍ ന​​ട്ടാ​​ശേ​​രി മാ​​വേ​​ലി​​പ്പ​​ടി​​യി​​ല്‍ വാ​​ട​​ക​​യ്ക്ക് താ​​മ​​സി​​ക്കു​​ന്ന തൃ​​പ്പാ​​ക്ക​​ല്‍ ടി.​​എ​​സ്. അ​​ക്ഷ​​യ്കു​​മാ​​റാ (22) ണു ​​മ​​രി​​ച്ച​​ത്.

മൃ​​ത​​ദേ​​ഹം കോ​​ട്ട​​യം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജ് ആ​​ശു​​പ​​ത്രി മോ​​ര്‍​ച്ച​​റി​​യി​​ല്‍. ഒ​​പ്പ​​മു​​ണ്ടാ​​യി​​രു​​ന്ന സു​​ഹൃ​​ത്ത് പാ​​റ​​മ്പു​​ഴ റോ​​സ് ച​​ന്ദ്ര​​ന്‍റെ മ​​ക​​ന്‍ റോ​​സ് മോ​​ഹ​​ന്‍ (21) മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​ല്‍ വെ​​ന്‍റി​​ലേ​​റ്റ​​റി​​ലാ​​ണ്.

ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം നാ​​ലോ​​ടെ​​യാ​​യി​​രു​​ന്നു അ​​പ​​ക​​ടം. ബം​​ഗ​​ളൂ​​രു​​വി​​ല്‍ ന​​ഴ്സിം​​ഗ് വി​​ദ്യാ​​ര്‍​ഥി​​ക​​ളാ​​യ ഇ​​രു​​വ​​രും മ​​ണ​​ര്‍​കാ​​ട്ടേ​​ക്ക് പോ​​കു​​ക​​യാ​​യി​​രു​​ന്നു.തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ല്‍ വോ​​ട്ട് ചെ​​യ്യാ​​ന്‍ നാ​​ട്ടി​​ലെ​​ത്തി​​യ​​താ​​യി​​രു​​ന്നു ഇ​​രു​​വ​​രും. ഇ​​വ​​ര്‍ സ​​ഞ്ച​​രി​​ച്ച ബൈ​​ക്ക് നി​​യ​​ന്ത്ര​​ണം​​വി​​ട്ട് സ​​മീ​​പ​​ത്തെ വൈ​​ദ്യു​​തി പോ​​സ്റ്റി​​ലി​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു.

തൃ​​പ്പാ​​ക്ക​​ല്‍ സു​​ഷീ​​ര്‍​കു​​മാ​​റി​​ന്‍റെ​യും (കോ​​ട്ട​​യം ദേ​​ശാ​​ഭി​​മാ​​നി മു​​ന്‍ ജീ​​വ​​ന​​ക്കാ​​ര​​ന്‍) ജ​​യ​​ശ്രീ​​യു​​ടെ​​യും മ​​ക​​നാ​​ണ് മ​​രി​​ച്ച അ​​ക്ഷ​​യ്കു​​മാ​​ര്‍. സ​​ഹോ​​ദ​​ര​​ന്‍: ടി.​​എ​​സ്. അ​​ഭി​​ജി​​ത്ത്കു​​മാ​​ര്‍. സം​​സ്‌​​കാ​​രം ഇ​​ന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് മുട്ടന്പലം ശ്മശാനത്തിൽ.