എ​സ്എ​സ്എ​ൽ​സി, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി മൂ​ല്യ​നി​ർ​ണ​യം ഇ​ന്നാരംഭിക്കും

എ​സ്എ​സ്എ​ൽ​സി, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി മൂ​ല്യ​നി​ർ​ണ​യം ഇ​ന്നാരംഭിക്കും



 

തി​രു​വ​ന​ന്ത​പു​രം: എ​സ്എ​സ്എ​ൽ​സി, ടി​എ​ച്ച്എ​സ്എ​ൽ​സി, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടെ മൂ​ല്യ​നി​ർ​ണ​യം ഇ​ന്നാ​രം​ഭി​ക്കും. എ​സ്എ​സ്എ​ൽ​സി മൂ​ല്യ​നി​ർ​ണ​യ​ത്തി​നാ​യി സം​സ്ഥാ​ന​ത്ത് 70 ക്യാ​ന്പു​ക​ളാ​ണ് സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള​ത്. 38.5 ല​ക്ഷ​ത്തോ​ളം ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളാ​ണ് മൂ​ല്യ​നി​ർ​ണ​യം ന​ട​ത്തു​ക. ഇ​വി​ടെ 10,000 അ​ധ്യാ​പ​ക​ർ മൂ​ല്യ​നി​ർ​ണ​യ​ത്തി​ൽ പ​ങ്കെ​ടു​ക്കും. 

ടി​എ​ച്ച്എ​സ്എ​ൽ​സി​ക്കാ​യി ര​ണ്ട് ക്യാ​ന്പു​ക​ളാ​ണ് സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. 110 അ​ധ്യാ​പ​ക​ർ ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കും. എ​എ​ച്ച്എ​സ്എ​ൽ​സി​യു​ടെ മൂ​ല്യ​നി​ർ​ണ​യം ഒ​രു ക്യാ​ന്പി​ലാ​ണു ന​ട​ത്തു​ക.


 ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​യി​ൽ 77 ക്യാ​ന്പു​ക​ളി​ലാ​യി 25,000 ത്തോ​ളം അ​ധ്യാ​പ​ക​ർ മൂ​ല്യ​നി​ർ​ണ​യ​ത്തി​ൽ പ​ങ്കെ​ടു​ക്കും. ഒ​ന്നും ര​ണ്ടും വ​ർ​ഷ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​യി​ലാ​യി എ​ട്ട​ര ല​ക്ഷ​ത്തോ​ളം കു​ട്ടി​ക​ളു​ടെ 52 ല​ക്ഷം ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളാ​ണ് മൂ​ല്യ​നി​ർ​ണ​യം ന​ട​ത്തു​ക. വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​യി​ൽ എ​ട്ടു ക്യാ​ന്പു​ക​ളി​ലാ​യി 2200 ഓ​ളം അ​ധ്യാ​പ​ക​ർ മൂ​ല്യ​നി​ർ​ണ​യ​ത്തി​ൽ പ​ങ്കെ​ടു​ക്കും. 3.40 ല​ക്ഷം ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളാ​ണ് മൂ​ല്യ​നി​ർ​ണ​യം ന​ട​ത്തേ​ണ്ട​ത്.