തുടർച്ചയായി രാത്രി വൈദ്യുതി മുടങ്ങുന്നു; ആലുവയിൽ കെഎസ്ഇബി ഓഫീസ് ഉപരോധിച്ച് നാട്ടുകാർ

തുടർച്ചയായി രാത്രി വൈദ്യുതി മുടങ്ങുന്നു; ആലുവയിൽ കെഎസ്ഇബി ഓഫീസ് ഉപരോധിച്ച് നാട്ടുകാർ

കൊച്ചി:തുടർച്ചയായി വൈദ്യുതി മുടങ്ങുന്നതിൽ പ്രതിഷേധിച്ച് നാട്ടുകാർ. ആലുവ എടയാറിലാണ് നാട്ടുകാർ രാത്രി കെഎസ്ഇബി ഓഫീസ് ഉപരോധിച്ചത്. രാത്രി 12 മണിക്ക് നടന്ന ഉപരോധത്തിൽ സ്ത്രീകൾ ഉൾപ്പെടെ നിരവധി ആളുകളെത്തി. രാത്രി 9 മണിക്ക് ശേഷം വൈദ്യുതി മുടങ്ങുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു. അതുപോലെ കെഎസ്ഇബി ഉദ്യോഗസ്ഥർ ഫോൺ റിസീവർ മാറ്റിവയ്ക്കുന്നതായും നാട്ടുകാർ ആരോപിക്കുന്നു.