വോട്ട് എണ്ണുന്ന ജൂണ്‍ നാലിനും മദ്യവിൽപ്പനശാലകൾക്ക് അവധിയായിരിക്കും


ലോക്സഭാ തിരഞ്ഞെടുപ്പ്: 48 മണിക്കൂർ ഡ്രൈഡേ, ബിവറേജും ബാറും തുറക്കില്ല; ബുധനാഴ്ച വൈകിട്ട് 6 മണി മുതൽ മദ്യവിൽപ്പനശാലകൾ അടച്ചിടും


വോട്ട് എണ്ണുന്ന ജൂണ്‍ നാലിനും മദ്യവിൽപ്പനശാലകൾക്ക് അവധിയായിരിക്കും.


തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മദ്യവിൽപ്പനശാലകൾ അടച്ചിടും. ബുധനാഴ്ച വൈകിട്ട് 6 മണി മുതൽ തിരഞ്ഞെടുപ്പ് ദിനമായ 26ന് വൈകിട്ട് 6 മണി വരെയാണ് മദ്യവില്‍പ്പനശാലകൾ അടച്ചിടുന്നത്.

റീ പോളിങ് നടക്കുന്ന സ്ഥലങ്ങളിലും മദ്യവിൽപ്പനശാലകൾ പ്രവർത്തിക്കില്ല. വോട്ട് എണ്ണുന്ന ജൂണ്‍ നാലിനും മദ്യവിൽപ്പനശാലകൾക്ക് അവധിയായിരിക്കും.