പൊടിശല്യത്തില്‍ പൊറുതിമുട്ടി ചാവശ്ശേരി ; പൊടിശല്യത്തിന് പരിഹാരം കാണണമെന്ന് വ്യാപാരികളും ഡ്രൈവർമാരും നാട്ടുകാരും

പൊടിശല്യത്തില്‍ പൊറുതിമുട്ടി ചാവശ്ശേരി ; പൊടിശല്യത്തിന് പരിഹാരം കാണണമെന്ന് വ്യാപാരികളും ഡ്രൈവർമാരും നാട്ടുകാരും
മട്ടന്നൂർ: കുടിവെള്ള വിതരണപദ്ധതിയുടെ പൈപ്പ് സ്ഥാപിക്കാൻ റോഡരിക് വെട്ടിപ്പൊളിച്ചത് കാരണം പൊടിശല്യത്തിൽ പൊറുതിമുട്ടി വ്യാപാരികളും ഡ്രൈവർമാരും നാട്ടുകാരും.

ചാവശേരി ടൗണിലാണ് പൊടിശല്യം കാരണം വ്യാപാരികൾ ഉൾപ്പെടെ പ്രയാസമനുഭവിക്കുന്നത്. കുടിവെള്ള വിതരണത്തിൻ്റെ പൈപ്പ് സ്ഥാപിക്കാനാണ് ഒരു മാസം മുമ്ബ് ചാവശേരി ടൗണിൽ റോഡരികിൽ കുഴിയെടുത്തത്. റോഡ് നവീകരണത്തിന്റെ ഭാഗമായി സ്ഥാപിച്ച ഇൻ്റർലോക്ക് അടക്കം നീക്കം ചെയ്താണ് പൈപ്പിടാൻ റോഡരിക് കീറിയത്. ഇന്റർലോക്ക് നീക്കം ചെയ്തു റോഡരിക് കീറി പൈപ്പിട്ടതോടെ കരാറുകാർ പോകുകയായിരുന്നു.

നീക്കം ചെയ്ത ഇൻ്റർ ലോക്ക് പഴയ രീതിയിൽ പുനസ്ഥാപിക്കാൻ തയാറായില്ല. നിരവധി വ്യാപാര സ്ഥാപനങ്ങളും ഓട്ടോറിക്ഷ സ്റ്റാൻ്റുമുള്ള സ്ഥലത്താണ് പൊടി ശല്യം വർധിച്ചിരിക്കുന്നത്. പൊടിശല്യം രക്ഷമായതോടെ വ്യാപാര സ്ഥാപനങ്ങളിലെ സാധനങ്ങൾ ഉൾപ്പെടെ ഉപയോഗ ശൂന്യമാകുന്ന സ്ഥിതിയാണ്. ഇന്റർലോക്ക് പാകി പൊടിശല്യത്തിന് പരിഹാരം കാണണമെന്ന് ഡ്രൈവർമാരും നാട്ടുകാരും ആവശ്യപ്പെട്ടു. ചാവശേരി - വെളിയമ്ബ്ര റോഡിലും പൊടി ശല്യം രൂക്ഷമാണ്