കൊച്ചി പാലാരിവട്ടത്ത്അടിപിടിക്കിടെ യുവാവ് കുത്തേറ്റു മരിച്ചു

കൊച്ചി പാലാരിവട്ടത്ത്അടിപിടിക്കിടെ യുവാവ് കുത്തേറ്റു മരിച്ചു

  


കൊച്ചി: അടിപിടിക്കിടെ പാലാരിവട്ടത്ത് യുവാവ് കുത്തേറ്റു മരിച്ചു. തമ്മനം എകെജി കോളനിയിലെ മനീഷ് ആണ് കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. കത്തിക്കുത്തില്‍ അജിത്ത് എന്നയാള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇയാള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട്  മനീഷിന്റെ സുഹൃത്തുക്കളായ ജിതേഷ്, ആഷിഖ് എന്നീ രണ്ടുപേരെ പൊലിസ് കസ്റ്റഡിയിലെടുത്തു.