തലശ്ശേരി- വളവുപാറ റോഡിൽ രൂപപ്പെട്ട ഗർത്തം പൊതുമരാമത്ത് വകുപ്പ് അറ്റകുറ്റപ്രവർത്തി ആരംഭിച്ചു

തലശ്ശേരി- വളവുപാറ റോഡിൽ രൂപപ്പെട്ട  ഗർത്തം 
പൊതുമരാമത്ത് വകുപ്പ്  അറ്റകുറ്റപ്രവർത്തി ആരംഭിച്ചു

ഇരിട്ടി: കോടികൾ മുടക്കി നവീകരിച്ച തലശ്ശേരി- വളവുപാറ റോഡിൽ പുന്നാട് കുളത്തിന് സമീപം രൂപപ്പെട്ട വൻ ഗർത്തം നികത്താനുള്ള നടപടികൾ ആരംഭിച്ചു. പൊതുമരാമത്ത് വകുപ്പധികൃതർ വലിയ  ഗുഹപോലെ  ഗർത്തം രൂപപ്പെട്ട  സ്ഥലത്തെ റോഡും മണ്ണും കിളച്ചുമാറ്റി. ഇതിൽ ക്വാറി ഉത്പന്നങ്ങൾ നിറച്ച് റോഡ് ടാർ ചെയ്യാനാണ് തീരുമാനം. കഴിഞ്ഞദിവസമാണ് ഇരിട്ടി - മട്ടന്നൂർ റോഡിൽ പുന്നാട് ഇറക്കത്തിൽ കുളത്തിന്  സമീപം വൻ ഗർത്തം രൂപപ്പെട്ടത്. വാഹനങ്ങൾ അപകടത്തിൽ പെടാതിരിക്കാൻ നാട്ടുകാർ ഇവിടെ മുന്നറിയിപ്പ് സംവിധാനങ്ങൾ ഒരുക്കിയിരുന്നു.