കുടകിൽ കാട്ടാനയുടെ ആക്രമണം : തോട്ടം തൊഴിലാളി മരിച്ചു

കുടകിൽ കാട്ടാനയുടെ ആക്രമണം : തോട്ടം തൊഴിലാളി മരിച്ചു


വീരാജ് പേട്ട : കുടക് ജില്ലയിലെ പൊന്നമ്പേട്ട് താലൂക്കിലെ ബീരുഗ വില്ലേജിലെ ചാമുണ്ഡി മുത്തപ്പ കൊല്ലി റോഡിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു . ഇന്ന് രാവിലെ 6.45 ഓടെയാണ് സംഭവം . സമീപത്തെ തോട്ടത്തിലേക്ക് ജോലിക്ക് പോവുകയായിരുന്ന അയ്യാമട മാദയ്യ (ബോഗ്ഗ - 63) ആണ് കാട്ടാനയുടെ ആക്രമണത്തിൽ മരണപ്പെട്ടത്.

ബീരുഗയിലും സമീപ പ്രദേശങ്ങളിലെയും ചെറുതും വലുതുമായ തോട്ടങ്ങളിൽ 40-ൽ ലധികം കാട്ടാനകൾ ആണ് തമ്പടിച്ചിരിക്കുന്നത് . ഇതോടെ ഈ പ്രദേശങ്ങളിലെ സാധാരണക്കാരയായ തോട്ടം തൊഴിലാളികളുടെ ജീവന് ആനകൾ ഭീക്ഷണി ആയിരിക്കുകയാണ് .സർക്കാർ ഈ വിഷയത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കണം എന്നാണ് തോട്ടം തൊഴിലാളികളുടെയും നാട്ടുകാരുടെയും ആവശ്യം.