ഒരു വ‍ര്‍ഷത്തേക്ക് വയനാട് കാണരുത്, ഉത്തരവിറക്കി കണ്ണൂ‍ര്‍ റേഞ്ച് ഡിഐജി, പൊലീസ് നടപടി കാപ്പ നിയമ പ്രകാരം


ഒരു വ‍ര്‍ഷത്തേക്ക് വയനാട് കാണരുത്, ഉത്തരവിറക്കി കണ്ണൂ‍ര്‍ റേഞ്ച് ഡിഐജി, പൊലീസ് നടപടി കാപ്പ നിയമ പ്രകാരം


കല്‍പ്പറ്റ: നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ നിയമ പ്രകാരം നാടുകടത്തി. വൈത്തിരി പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ തളിപ്പുഴ രായന്‍ മരക്കാര്‍ വീട്ടില്‍ ഷാനിബ്(24)നെയാണ് നാട് കടത്തിയത്. ഇയാള്‍ക്ക് ഒരു വര്‍ഷത്തേക്ക് വയനാട് ജില്ലയിലേക്ക് പ്രവേശിക്കാന്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ് പൊലീസ്. 

വയനാട് ജില്ല പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്മേല്‍ കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജി പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. പ്രതിയായ ഷാനിബിന് കല്‍പ്പറ്റ, വൈത്തിരി, തിരുനെല്ലി, പനമരം, പുല്‍പ്പള്ളി സ്റ്റേഷനുകളിലായി നിരവധി എന്‍ ഡി പി എസ് കേസുകളുണ്ട്. പുറമെയാണ് ഗാര്‍ഹിക പീഡനം, പൊലീസ് കസ്റ്റഡിയില്‍ നില്‍ക്കെ പൊലീസുകാരെ അക്രമിച്ചു രക്ഷപ്പെടല്‍ തുടങ്ങിയ കേസുകളും കൂടി ഇയാളുടെ പേരിലുണ്ട്.