തിരുവനന്തപുരത്ത് പിറന്നാൾ പാർട്ടിക്കിടെ ഉണ്ടായ സംഘർഷത്തിൽ അഞ്ചുപേർക്ക് കുത്തേറ്റു; രണ്ടു പേരുടെ നില ഗുരുതരം

തിരുവനന്തപുരത്ത് പിറന്നാൾ പാർട്ടിക്കിടെ ഉണ്ടായ സംഘർഷത്തിൽ അഞ്ചുപേർക്ക് കുത്തേറ്റു; രണ്ടു പേരുടെ നില ഗുരുതരം


 

തിരുവനന്തപുരം: കഴക്കൂട്ടത്ത് പിറന്നാൾ പാർട്ടിക്കിടെ നടന്ന കത്തിക്കുത്തിൽ അഞ്ച് പേർക്ക് കുത്തേറ്റു. കഴക്കൂട്ടത്തെ ബീയർ പാർലറിൽ ഇന്നലെ രാത്രിയായിരുന്നു ആക്രമണം. ശ്രീകാര്യം സ്വദേശികളായ ഷാലു, സൂരജ്, വിശാഖ്, സ്വരൂപ്, അതുൽ എന്നിവർക്കാണ് കുത്തേറ്റത്. ഇവരിൽ രണ്ടു പേരുടെ നില ഗുരുതരമാണ്. പിറന്നാൾ ആഘോഷിക്കാനെത്തിയവർ മറ്റൊരു സംഘവുമായി തർക്കത്തിലാവുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഷമീം, ജിനോ, അനസ് എന്നീ മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു