ആറളം: ഇലക്ഷൻ ദിനത്തിൽ വോട്ടർമാർക്ക് കുടിവെള്ളമൊരുക്കി എസ്. വൈ എസ് പ്രവർത്തകർ

വോട്ടർമാർക്ക് തണ്ണീർസൽക്കാര മൊരുക്കി എസ് വൈ എസ്
ആറളം: ഇലക്ഷൻ ദിനത്തിൽ വോട്ടർമാർക്ക് കുടിവെള്ളമൊരുക്കി എസ്. വൈ എസ് പ്രവർത്തകർ.
ജീവനാണ് ജലവും ജനാധിപത്യവും എന്ന ശീർഷകത്തിൽ ഒരുക്കിയ തണ്ണീർ പന്തലിൽ
കനത്ത വേനലിൽ വോട്ട് ചെയ്യാനെത്തുന്നവർക്കും പോളിംഗ് ഉദ്യോഗസ്ഥർക്കും  ആശ്വാസമായി മോരുംവെള്ളമാണ് സൗജന്യമായി വിതരണം ചെയ്തത്.

കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലും SYS, SSF പ്രവർത്തകർ തണ്ണീർപന്തൽ സംഘടിപ്പിച്ചിരുന്നു.

SYS നേതാക്കളായ സമീർ ഹുമൈദി , സി .സാജിദ് മാസ്റ്റർ, നസീർ പൊയിലൻ, അബ്ദുൽ ജബ്ബാർ മൗലവി, ഫവാദ്, നജാദ്, മുഹമ്മദ്‌ എന്നിവർ നേതൃത്വം നൽകി.