പഴയങ്ങാടി മാടായി പള്ളിയിൽ മോഷണം


പഴയങ്ങാടി : പഴയങ്ങാടി ടൗണിലെ മാടായി പള്ളിയിൽ മോഷണം നടന്നു അഞ്ചോളം ഭണ്ഡാരങ്ങളിൽ മോഷണ ശ്രമം നടത്തി ഒരു ഭണ്ഡാരത്തിലെ മുഴുവൻ തുകയും നഷ്ട്ടമായി ഇന്ന് തിങ്കൾ കാലത്ത് പള്ളി തുറക്കാനെത്തിയ ജീവനക്കാരൻ പള്ളിയുടെ പ്രധാന ഗെയിറ്റ് തുറന്ന് കിടക്കുന്നത് കണ്ടതിനെ തുടർന്ന് സംശയം തോന്നിയത് മൂലം നടത്തിയ പരിശോധനയിലാണ് മോഷണം സ്ഥിതീകരിച്ചത്. പ്രധാന കവാടത്തിനോട് ഭണ്ഡാരത്തിലെചേർന്നുള്ള ഭണ്ഡാരത്തിന്റെ ശ്രമം വിജയിച്ചില്ല തുടർന്ന് മൂന്ന് ഭണ്ഡാരങ്ങൾ തകർക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല ജീവനക്കാരൻ അറിയിച്ചതിനെ തുടർന്ന് പള്ളികമ്മിറ്റി ഭാരവാഹികൾ എത്തി പഴയങ്ങാടി പോലീസിൽ പരാതി നൽകി പോലീസെത്തി പ്രാഥമിക പരിശോധന നടത്തി പള്ളിക്കകത്തുള്ള സി സി ടി വി യടക്കം പരിശോധന നടത്തേണ്ടതുണ്ട് ടൗണിൽ നടന്ന കവർച്ചയുടെ വിവരം അറിഞ്ഞ പ്രദേശവാസികൾ ഞെട്ടലിലാണ്