ഡോ. ദീപക് കെ തോമസ് അനുസ്മരണവും അവാർഡ് വിതരണവും

ഡോ. ദീപക് കെ തോമസ് അനുസ്മരണവും അവാർഡ് വിതരണവും 
കേളകം:  നേപ്പാൾ ഭൂകമ്പത്തിൽപ്പെട്ട് മരിച്ച കണിച്ചാർ കുണ്ടേരി സ്വദേശി ഡോ. ദീപക് കെ തോമസിന്റെ ഒമ്പതാമത് വാർഷിക അനുസ്മരണവും ആതുര സേവന രംഗത്തെ മികവിന് അദ്ദേഹത്തിന്റെ പേരിൽ ഏർപ്പെടുത്തിയ അവാർഡ് വിതരണവും അനുമോദനവും നടന്നു.
കുണ്ടേരിയിൽ എംഎൽഎ സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. പേരാവൂർ താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. എൽ.  രേഷ്മയ്ക്ക് ദീപക് കെ തോമസ് ട്രസ്റ്റ് ഏർപ്പെടുത്തിയ അവാർഡും കൈമാറി. ഫാ.മാത്യു പാലമറ്റം അധ്യക്ഷനായി. ടോമി മാത്യു നടവയൽ അനുസ്മരണ പ്രഭാഷണം നടത്തി. സിവിൽ സർവീസ് പരീക്ഷയിൽ 529 മത് റാങ്ക് നേടിയ ഷിൽജ ജോസിനെ പഞ്ചായത്ത് പ്രസിഡന്റ് സി. ടി. അനീഷ് അനുമോദിച്ചു. ഫാ. ജിൽസ് കരിങ്ങാലകാറ്റിൽ, ഫാ. ജോയി കോച്ചുപ്പാറ, എസ്. ടി. രാജേന്ദ്രൻ, തോമസ് കളപ്പുര തുടങ്ങിയവർ സംസാരിച്ചു. ഡോ. ഷഹനാസ് അവതരിപ്പിച്ച ഭരതനാട്യവും അരങ്ങേറി.