ഇറാൻ പിടിച്ചെടുത്ത കപ്പലിലുണ്ടായിരുന്ന വയനാട് സ്വദേശി ധനേഷ് വീട്ടിലേക്ക് വിളിച്ച് സുരക്ഷിതനാണെന്ന് അറിയിച്ചതായി കുടുംബം

ഇറാൻ പിടിച്ചെടുത്ത കപ്പലിലുണ്ടായിരുന്ന വയനാട് സ്വദേശി ധനേഷ് വീട്ടിലേക്ക് വിളിച്ച് സുരക്ഷിതനാണെന്ന് അറിയിച്ചതായി കുടുംബം


ധനേഷിനോട് എവിടെ നിന്നാണ് വിളിച്ചതെന്ന് ചോദിച്ചെങ്കിലും ഫോൺ ബന്ധം വിഛേദിക്കപ്പെട്ടു എന്നും കുടുംബം വിശദമാക്കി.

ഇറാൻ പിടിച്ചെടുത്ത കപ്പലിലുണ്ടായിരുന്ന വയനാട് സ്വദേശി ധനേഷ് വീട്ടിലേക്ക് വിളിച്ച് സുരക്ഷിതനാണെന്ന് അറിയിച്ചതായി കുടുംബം. ധനേഷിനോട് എവിടെ നിന്നാണ് വിളിച്ചതെന്ന് ചോദിച്ചെങ്കിലും ഫോൺ ബന്ധം വിഛേദിക്കപ്പെട്ടു എന്നും കുടുംബം വിശദമാക്കി.

ഇൻ്റർനെറ്റ് കോളാണ് വിളിച്ചതെന്നും ശബ്ദം തിരിച്ചറിയുന്ന വിധത്തിൽ വ്യക്തമായിരുന്നില്ലെന്നും വീട്ടുകാർ പറഞ്ഞു. എം എസ് സി കമ്പനി കപ്പലിലുള്ള ജീവനക്കാർ സുരക്ഷിതരെന്ന് അറിയിച്ചു. കമ്പനി അധികൃതർ പാലക്കാട് സ്വദേശിയുടെ കുടുംബവുമായി ബന്ധപ്പെടുകയും ചെയ്തിട്ടുണ്ട്