കേരളത്തിലെ ആദ്യത്തെ ഡബിള്‍ ഡക്കര്‍ ട്രെയിന്‍ സര്‍വ്വീസ് എത്തുന്നു. കോയമ്പത്തൂര്‍-ബെംഗളൂരു ഉദയ് എക്‌സ്പ്രസ് ട്രെയിന്‍ പാലക്കാട്ടേക്ക് നീട്ടുന്നതിന്റെ ട്രയല്‍ റണ്‍ ഇന്ന് (ഏപ്രില്‍ 17, ബുധനാഴ്ച്ച) നടത്തും. ട്രെയിനിന്റെ സര്‍വ്വീസ് പളനി വഴി പൊള്ളാച്ചിയിലേക്കും കിനത്തൂകടവിലേക്കും നീട്ടണമെന്ന യാത്രക്കാരുടെ ആവശ്യത്തിനിടെയാണ് ഇന്ന് പരീക്ഷണയോട്ടം നടത്താനൊരുങ്ങുന്നത്. നവീകരിച്ച് വൈദ്യുതീകരണം പൂര്‍ത്തിയായ പൊള്ളിച്ചാപ്പാതയില്‍ ആവശ്യത്തിന് വണ്ടികളില്ലെന്ന പരാതിക്ക് പരിഹാരം കാണുക കൂടിയാണ് ലക്ഷ്യം.