ഒഡീഷയില്‍ ബോട്ടുമറിഞ്ഞുണ്ടായ അപകടത്തില്‍ ഏഴ് മരണം

ഒഡീഷയില്‍ ബോട്ടുമറിഞ്ഞുണ്ടായ അപകടത്തില്‍ ഏഴ് മരണം


photo.ANI

ഭുവനേശ്വര്‍: ഒഡീഷയിലെ ഝാര്‍സുഗുഡ ജില്ലയില്‍ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ ഏഴ് പേര്‍ മരിച്ചു. ജര്‍സുഗുഡയിലെ മഹാനദിയില്‍ 50 യാത്രക്കാരുമായി പോവുകയായിരുന്ന ബോട്ടാണ് അപകടത്തില്‍പെട്ടത്. മരിച്ചവരെല്ലാം ഛത്തീസ്ഗഡിലെ ഖര്‍സെനി മേഖലയില്‍ നിന്നുള്ളവരാണ്.

കഴിഞ്ഞ ദിവസം ഒഡീഷയിലെ ബര്‍ഗഢ് ജില്ലയിലെ പത്തര്‍സെനി കുടയിലെ ക്ഷേത്രം സന്ദര്‍ശിച്ച ശേഷം ബോട്ടില്‍ മടങ്ങുമ്പോഴായിരുന്നു സംഭവം. അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിന് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്ക് നാല് ലക്ഷം രൂപ ധനസാഹായം പ്രഖ്യാപിച്ചു. ലൈസന്‍സും ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റും ഇല്ലാതെയാണ് ബോട്ട് സര്‍വീസ് നടത്തിയിരുന്നതെന്നാണ് റിപ്പോര്‍ട്ട്.