പരസ്യ പ്രചാരണത്തിന്റെ അവസാന ദിനമായ ബുധനാഴ്ച കൊട്ടിക്കലാശത്തിനായി മൂന്ന് മുന്നണികളും ഒത്തുചേർന്നതോടെ ആവേശത്തിന്റെ അലകടലായി ഇരിട്ടി നഗരം

പരസ്യ പ്രചാരണത്തിന്റെ അവസാന ദിനമായ ബുധനാഴ്ച കൊട്ടിക്കലാശത്തിനായി മൂന്ന് മുന്നണികളും ഒത്തുചേർന്നതോടെ ആവേശത്തിന്റെ അലകടലായി ഇരിട്ടി നഗരം

ഇരിട്ടി :പരസ്യ പ്രചാരണത്തിന്റെ അവസാന ദിനമായ ബുധനാഴ്ച കൊട്ടിക്കലാശത്തിനായി മൂന്ന് മുന്നണികളും ഒത്തുചേർന്നതോടെ ആവേശത്തിന്റെ അലകടലായി ഇരിട്ടി നഗരം മാറി. ആറ് മണിയോടെയാണ് സമാപനമെങ്കിലും ഉച്ചയോടെ തന്നെ മൂന്ന് മുന്നണികളുടെയും പ്രചാരണ വാഹനങ്ങളും ചെറു സംഘങ്ങളും നഗരത്തിലേക്ക് നീങ്ങിയതോടെ നഗരം ശബ്ദ-മേളങ്ങളുടെയും ആരവത്തിൽ മുങ്ങി. സംഘർഷം കണക്കിലെടുത്ത് പോലീസ് കനത്ത സുരക്ഷയാണ് നഗരത്തിൽ ഒരുക്കിയത്. മൂന്നു മുന്നണികൾക്കും ഇരിട്ടി പഴയ സ്റ്റാന്റിനോട് ചേർന്ന് പ്രത്യേക സ്ഥലങ്ങൾ ആണ് അനുവദിച്ചിരുന്നതെങ്കിലും പരമാപധി ശക്തി സംഭരിച്ച് മൂന്ന് മുന്നണികളും ഇരിട്ടി നഗരത്തെ തങ്ങളുടെ വരുതിയിലാക്കാൻ മത്സരിക്കുകയായിരുന്നു.