കാട്ടാന ശല്യം; ആദിവാസി ക്ഷേമ സമിതി വനം വകുപ്പ് ഓഫീസ് ഉപരോധിച്ചു.

കാട്ടാന ശല്യം; ആദിവാസി ക്ഷേമ സമിതി വനം വകുപ്പ് ഓഫീസ് ഉപരോധിച്ചുഇരിട്ടി; ആറളം ഫാമിലെ കാ്ട്ടാന ശല്യത്തിന് പരിഹാരം ഉണ്ടാക്കണമെന്നും കഴിഞ്ഞ ദിവസം കാട്ടാനയുടെ അക്രമണത്തിൽ പരിക്കേറ്റ് ആസ്പത്രിയിൽ കഴിയുന്ന ആദിവാസി യുവാവ് വൈഷ്ണവിന്റെ ചികിത്സാ ചിലവ് വനം വകുപ്പ് വഹിക്കണമെന്നും ആവശ്യപ്പെട്ട് ആദിവാസി ക്ഷേമ സമിതിയുടെ നേതൃത്വത്തിൽ വനം വകുപ്പിന്റെ ഫാം ഓടംതോടിലുള്ള ഓഫീസ് ഉപരോധിച്ചു. സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം കെ.ശ്രീധരൻ ഉദ്ഘാടനം ചെയ്തു. കെ.മോഹനൻ അധ്യക്ഷത വഹിച്ചു. കെ.കെ ജനാർദ്ദനൻ, പി.കെ രാമചന്ദ്രൻ, കോട്ടി കൃഷ്ണൻ, ടി.സി ലക്ഷ്മി എന്നിവർ സംസാരിച്ചു.