ഇലക്ടറൽ ബോണ്ടിനെതിരെ പ്രതിഷേധിക്കുന്നവര്‍ ദുഃഖിക്കേണ്ടിവരും: പ്രധാനമന്ത്രി

ചെന്നൈ: ഇലക്ടറല്‍ ബോണ്ട് സുതാര്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിനെതിരെ പ്രതിഷേധിക്കുന്നവര്‍ പിന്നീട് ദുഃഖിക്കേണ്ടിവരുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഇലക്ടറൽ ബോണ്ട് വിഷയം തനിക്ക് എങ്ങനെയാണ് തിരിച്ചടിയാകുന്നത്. മുമ്പ് കമ്പനികൾ എത്ര പണം രാഷ്ട്രീയ പാർട്ടികൾക്ക് നൽകിയെന്ന് അറിയില്ലായിരുന്നെന്നും എന്നാൽ ഇപ്പോൾ പണം നൽകിയത് ആരാണെന്ന് അറിയാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.