ആറളം ഫാമിലെ കാട്ടാനകളെ തുരത്തൽ ദൗത്യം ; 2ാം ദിനവും ആനകളെ കണ്ടെത്തിയില്ല

ആറളം ഫാമിലെ കാട്ടാനകളെ തുരത്തൽ ദൗത്യം ;
2ാം ദിനവും ആനകളെ കണ്ടെത്തിയില്ലഇരിട്ടി: ആറളം ഫാമിൽ ഇടക്ക് നിർത്തിവെച്ച ആനകളെ തുരത്തൽ ദൗത്യം തിങ്കളാഴ്ച പുനരാരംഭിച്ചെങ്കിലും രണ്ടാം ദിനമായ ചൊവ്വാഴ്ചയിലും ദൗത്യസംഘത്തിന് ആനകളെ കണ്ടെത്താനായില്ല.  രാവിലെ കോട്ടപ്പാറ മേഖലയിലും ഉച്ചകഴിഞ്ഞു 18 ഏക്കർ, ഹെലിപ്പാട് മേഖലയിലും ഉൾപ്പെടെ ദൗത്യസംഘം തിരച്ചിൽ നടത്തിയെങ്കിലും ആനകളെ കണ്ടെത്താനായില്ല. ബുധനാഴ്ച  ആറളം ഫാം കൃഷിയിടത്തിൽ തമ്പടിച്ച  ആനകളെ  തുരത്തൽ തുടങ്ങും. 
 ഫാമിൽ സബ് കലക്‌ടർ സന്ദീപ് കുമാറിൻ്റെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം  ചേർന്ന ഉദ്യോഗസ്‌ഥ - ജനകീയ കമ്മിറ്റി യോഗം തീരുമാനം അനുസരിച്ചാണ് ആന തുരത്തൽ വീണ്ടും പുനരാരംഭിച്ചത്. വനം ദ്രുത പ്രതികരണ സേന ഡപ്യൂട്ടി റേഞ്ചർ എം.ഷൈനി കുമാറിന്റെ നേതൃത്വത്തിൽ കൊട്ടിയൂർ, വളയംചാൽ വനം ഉദ്യോഗസ്‌ഥർ ഉൾപ്പെടെ 50 അംഗ സംഘമാണ്  വിവിധ ടീമുകളായി തിരച്ചിലിനു ഇറങ്ങിയിട്ടുള്ളത്.