പ്ലസ്‌ വൺ പ്രവേശനം;ഏഴ് ജില്ലകളിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം സീറ്റ് വര്‍ധന

പ്ലസ്‌ വൺ പ്രവേശനം;ഏഴ് ജില്ലകളിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം സീറ്റ് വര്‍ധന
കണ്ണൂർ: സംസ്ഥാനത്ത് പ്ലസ്‌ വൺ പ്രവേശനത്തിന് ഏഴ് ജില്ലകളിൽ എല്ലാ സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകളിലും പൊതു വിദ്യാഭ്യാസ വകുപ്പ് മുപ്പത് ശതമാനം മാർജിനൽ സീറ്റ് വർധന അനുവദിച്ചു.

കണ്ണൂർ, കാസർകോട്, വയനാട്, മലപ്പുറം, കോഴിക്കോട്, പാലക്കാട്, തിരുവനന്തപുരം ജില്ലകളിലാണ് സീറ്റ് കൂട്ടുന്നത്. ഈ ജില്ലകളിലെ എല്ലാ എയ്ഡഡ് സ്കൂളുകളിലും ഇരുപത് ശതമാനം സീറ്റും കൂട്ടും.

ആവശ്യപ്പെടുന്ന എയ്ഡഡ് സ്കൂളുകൾക്ക് ഇതിന് പുറമേ പത്ത് ശതമാനം സീറ്റ് കൂടി കൂട്ടി നൽകാൻ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് അനുമതി നൽകി.