ലൈംഗികാതിക്രമകേസില്‍ പ്രജ്വൽ രേവണ്ണ നാട്ടിലേക്ക്; മെയ് 31ന് ബെംഗളുരുവിലെത്തി കീഴടങ്ങും

ലൈംഗികാതിക്രമകേസില്‍ പ്രജ്വൽ രേവണ്ണ നാട്ടിലേക്ക്; മെയ് 31ന് ബെംഗളുരുവിലെത്തി കീഴടങ്ങും



ലൈംഗികാതിക്രമ കേസില്‍ പ്രതിയായ ബിജെപി സ്ഥാനാർഥി പ്രജ്വല്‍ രേവണ്ണ സ്വദേശത്തേക്ക്. പ്രജ്വൽ കഴി‍ഞ്ഞ ഏപ്രിൽ 27 മുതൽ ഒളിവിലാണ്. പ്രജ്വലിന്റെ ഡിപ്ലോമാറ്റിക് പാസ്പോർട്ട് റദ്ദാക്കാനുള്ള നീക്കത്തിലാണ് വിദേശകാര്യമന്ത്രാലയം.

ഇയാള്‍ മെയ് 31-ന് ബെംഗളുരുവിലെത്തി കീഴടങ്ങും. പറയാതെ വിദേശത്ത് പോയതിന് കുടുംബത്തോട് മാപ്പ് ചോദിക്കുന്നെന്ന് പ്രജ്വൽ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. താൻ വിദേശത്ത് പോയ സമയത്ത് തനിക്കെതിരെ ഒരു കേസുമുണ്ടായിരുന്നില്ല. 26-ന് വിദേശത്തേക്ക് പോകുമെന്ന് നേരത്തേ തീരുമാനിച്ചതാണ്. കുടുംബത്തെ ഇത് അറിയിച്ചിരുന്നില്ല. ജർമനിയിലെത്തി യൂട്യൂബ് നോക്കിയപ്പോഴാണ് തനിക്കെതിരെ കേസെടുത്തെന്ന് അറിയുന്നത്. അതോടെയാണ് ഏഴ് ദിവസം ഹാജരാകാൻ സമയം ചോദിച്ചത്.

രാഹുൽ ഗാന്ധിയടക്കമുള്ള നേതാക്കൾ ഈ വിഷയം ഉയർത്തിക്കാട്ടി എൻഡിഎയ്ക്ക് എതിരെ പ്രചാരണം കടുപ്പിക്കുന്നത് കണ്ടു. കടുത്ത വിഷാദത്തിലേക്ക് വഴുതി വീണ താൻ അതിനാലാണ് നിശബ്ദത പാലിച്ചത്. ഹാസനിൽ ചില ദുഷ്ടശക്തികൾ തനിക്കെതിരെ പ്രവർത്തിച്ചു. തന്നെ രാഷ്ട്രീയത്തിൽ നിന്ന് പുറത്താക്കാൻ ഗൂഢാലോചന നടത്തിയെന്നും പ്രജ്വൽ പറഞ്ഞു. നിയമപോരാട്ടം നടത്തി സത്യം തെളിയിക്കും. ജുഡീഷ്യറിയിൽ തനിക്ക് വിശ്വാസമുണ്ടെന്നും സത്യം ജയിക്കുമെന്നും പ്രജ്വൽ കൂട്ടിച്ചേര്‍ത്തു.