സെപ്തംബർ 3 ന് കുന്നോത്ത് കേളൻപീടികയിൽ വെച്ചായിരുന്നു അപകടം
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആൾ മരിച്ചു 
ഇരിട്ടി: വാഹനാപകടത്തിൽ സാരമായി പരിക്കേറ്റു ചികിത്സയിലായിരുന്ന ആൾ മരിച്ചു. വിളമന ഉദയഗിരിയിലെ ജോൺസൺ മറ്റത്തിൽ (53) ആണ് മരിച്ചത്. സെപ്തംബർ 3 ന് കുന്നോത്ത് കേളൻപീടികയിൽ വെച്ചായിരുന്നു അപകടം. ഭാര്യ:  ആലീസ് (പേരട്ട പേരാലുങ്കൽ കുടുംബാംഗം). മക്കൾ: ബിൻസി, ബിജോയ്, അഞ്ചു. മരുമകൻ: അഖിൽ . സംസ്കാരം ശനിയാഴ്ച രാവിലെ 10 ന് കുന്നോത്ത് സെന്റ് തോമസ് ഫെറോന പള്ളി സെമിത്തേരിയിൽ.