ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന ആറളം, അയ്യങ്കുന്ന്, തില്ലങ്കേരി, പായം, കീഴല്ലൂർ, കൂടാളി എന്നീ പഞ്ചായത്തുകളിലേയും മട്ടന്നൂർ ,ഇരിട്ടി നഗരസഭകളിലെയും 7, 8, 9 ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളാണ് മത്സരത്തിൽ പങ്കെടുക്കേണ്ടത്.

ഹരിത കേരളംമിഷൻ ജൈവ വൈവിധ്യ  ക്വിസ്സ്മത്സരം മെയ് ഏഴിന്




ഇരിട്ടി : ഹരിത കേരളം മിഷൻ്റെ നേതൃത്വത്തിൽ ലോക ജൈവ വൈവിധ്യ  ദിനത്തോടനുബന്ധിച്ച് സംസ്ഥാന വ്യാപകമായി നടത്തുന്ന ബ്ലോക്ക് തല ക്വിസ്സ് മത്സരം മെയ് ഏഴിന് ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടത്തുന്നതാണ്. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ  വരുന്ന  ആറളം, അയ്യങ്കുന്ന്, തില്ലങ്കേരി, പായം, കീഴല്ലൂർ, കൂടാളി എന്നീ പഞ്ചായത്തുകളിലേയും മട്ടന്നൂർ ,ഇരിട്ടി നഗരസഭകളിലെയും 7, 8, 9 ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളാണ് മത്സരത്തിൽ പങ്കെടുക്കേണ്ടത്. ഓൺലൈനായി രജിസ്ട്രർ ചെയ്ത വിദ്യാർത്ഥികൾ മാത്രം ഏഴാം തീയ്യതി രാവിലെ 10.30 ന് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ഹാളിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്. ഒരു പഞ്ചായത്ത് / നഗരസഭയിൽ നിന്നും പരമാവധി പത്ത് പേർക്കാണ് പങ്കെടുക്കാനവസരമുണ്ടാവുക. ബ്ലോക്ക് തലത്തിൽ നിന്നും തെരഞെടുക്കപ്പെടുന്ന നാല് പേർക്ക് മെയ് 10-ന് ജില്ലാതലത്തിൽ നടക്കുന്ന മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. ജില്ലാതലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന നാല് പേർക്ക് മെയ് 20, 21, 22 തീയ്യതികളിൽ അടിമാലിയിൽ വച്ച് നടക്കുന്ന  സംസ്ഥന ക്യാമ്പിൽ പങ്കെടുക്കാനവസരമുണ്ടാകുന്നതാണ്. കുട്ടികളിൽ പരിസ്ഥിതിയെയും ജൈവവൈവിദ്യത്തേക്കുറിച്ചും അവബോധം സൃഷ്ടിക്കാനുള്ള ലക്ഷ്യത്തിൻ്റെ ഭാഗമായാണ് ഹരിത കേരളം മിഷൻ   വേൾഡ് ലൈഫ് ഫണ്ടുമായി സഹകരിച്ചു കൊണ്ട് ഇത്തരത്തിലൊരു പരിപാടിക്ക് നേതൃത്വം നൽകുന്നത്.