സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; 93.60 ശതമാനം വിജയം തിരുവനന്തപുരം മേഖല മുന്നില്‍, വിജയവാഡ രണ്ടാമത്


സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; 93.60 ശതമാനം വിജയം 
തിരുവനന്തപുരം മേഖല മുന്നില്‍, വിജയവാഡ രണ്ടാമത്  


  






സി.ബി.എസ്.ഇയുടെ പത്താംക്ലാസ് പരീക്ഷഫലം പ്രഖ്യാപിച്ചു. 93.60 ശതമാനം പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. കഴിഞ്ഞ വര്‍ഷം 92.12 ആയിരുന്നു വിജയശതമാനം ഈ വര്‍ഷം 0.48 ശതമാനം വര്‍ദ്ധനയുണ്ട്.

പെണ്‍കുട്ടികളാണ് മികച്ച വിജയം നേടിയത് (94.75%). പത്താംക്ലാസിലും തിരുവനന്തപുരം മേഖല തന്നെയാണ് വിജയക്കണക്കില്‍ ഒന്നാമത്. 99.75 ആണ് വിജയശതമാനം. 99.60 ശതമാനവുമായി വിജയവാഡ രണ്ടാമതും 99.30 ശതമാനത്തോടെ ചെന്നൈ മൂന്നാമതുമുണ്ട്. 
 

cbseresults.nic.in, cbse.gov.in എന്ന വെബ്‌സൈറ്റുകളിലും ഡിജിലോക്കറിലും ഫലം അറിയാം. റോള്‍ നമ്പര്‍, സ്‌കൂള്‍ നമ്പര്‍. അഡ്മിറ്റ് കാര്‍ഡ് ഐഡി എന്നീ വിവരങ്ങള്‍ ഉപയോഗിച്ചാണ് ഫലമറിയുക. ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് 13 വരെയായിരുന്നു സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ നടന്നത്