എം.കെ.ശശിയുടെ ഒന്നാം ചരമവാര്‍ഷിക ദിനാചരണം നടത്തി
ഇരിട്ടി: സിപിഐയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ ജില്ലാ കൗണ്‍സില്‍ അംഗവും ഇരിട്ടി മണ്ഡലം അസി സെക്രട്ടറിയുമായിരുന്ന എം.കെ.ശശിയുടെ ഒന്നാം ചരമവാര്‍ഷിക ദിനാചരണം നടത്തി. സ്മൃതി കുടിരത്തില്‍ പുഷ്പാര്‍ച്ചനയും റാലിയും നടന്നു.
അനുസ്മരണ പൊതുയോഗം സിപിഐ ജില്ലാ സെക്രട്ടറി സി.പി.സന്തോഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ശങ്കര്‍ സ്റ്റാലിന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ അസി. സെക്രട്ടറി കെ.ടി.ജോസ്, വി. ഷാജി, കെ.പി.കുഞ്ഞികൃഷ്ണന്‍, മണ്ഡലം സെക്രട്ടറി പായം ബാബുരാജ്, ആറളം ലോക്കല്‍ സെക്രട്ടറി പി.കെ.സന്തോഷ്, എന്‍.വി.രവീന്ദ്രീന്‍, കെ.ആര്‍ ലിജുമോന്‍, ഡോ.ജി.ശിവരാമകൃഷ്ണന്‍, എം.ദിനേശന്‍, എ.സി. സെബാസ്റ്റ്യന്‍, ആര്‍.സുജി, മീനാ അശോകന്‍, ദേവിക, പി.എ.സജി, കെ.ബി. ഉത്തമന്‍ എന്നിവര്‍ പ്രസംഗിച്ചു.
പുതുതായി പാര്‍ട്ടിയില്‍ ചേര്‍ന്ന സിബിയെ ജില്ലാ സെക്രട്ടറി സ്വീകരിച്ചു.