കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകര്‍ക്ക് സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി കണ്ണൂര്‍ റോഡിലെ റാറാവീസ് ബില്‍ഡിങില്‍ ഒരുക്കിയ സംഘാടക സമിതി ഓഫീസ് ബുധനാഴ്ച തുറക്കും.
ഹജ്ജ് ക്യാംപ് സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം ബുധനാഴ്ച


  
മട്ടന്നൂർ :കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള ഹജ്ജ് തീര്‍ഥാടകര്‍ക്ക് സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി കണ്ണൂര്‍ റോഡിലെ റാറാവീസ് ബില്‍ഡിങില്‍ ഒരുക്കിയ സംഘാടക സമിതി ഓഫീസ് ബുധനാഴ്ച തുറക്കും. 
രാവിലെ 10ന് കെ.കെ. ശൈലജ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. 31 മുതലാണ് ഹജ്ജ് ക്യാമ്പ് പ്രവര്‍ത്തനം തുടങ്ങുക. ജൂണ്‍ ഒന്നിന് പുലര്‍ച്ചെ തീര്‍ഥാടകരുമായി ആദ്യ വിമാനം പുറപ്പെടും. 
3,246 തീര്‍ഥാടകരാണ് കണ്ണൂര്‍ വഴി യാത്രചെയ്യുക. 350 പേര്‍ക്ക് വീതം പോകാവുന്ന സൗദി എയര്‍ലൈന്‍സ് സര്‍വീസാണ് ഏര്‍പ്പെടുത്തിയത്.