വേനല്‍മഴ; മട്ടന്നൂര്‍ മേഖലയില്‍ വ്യാപക നാശനഷ്ടം

വേനല്‍മഴ; മട്ടന്നൂര്‍ മേഖലയില്‍ വ്യാപക നാശനഷ്ടം

  
മട്ടന്നൂര്‍: അവിചാരിതമായുണ്ടായ വേനല്‍മഴയേ തുടര്‍ന്ന് മട്ടന്നൂര്‍ മേഖലയില്‍ വ്യാപക നാശനഷ്ടം. നിരവധി വീടുകള്‍ക്ക് ഇടിമിന്നലില്‍ ക്ഷതമേറ്റു. വൈദ്യുതി കമ്പിയില്‍ മരശിഖരങ്ങള്‍ അടര്‍ന്നുവീണ് വൈദ്യുതി നിലച്ചു. 
കൊടോളിപ്രം പുല്‍പ്പക്കരിയിലെ മുരളീധരന്റെ വീടിന്  ഇടിമിന്നലില്‍ ക്ഷതം സംഭവിച്ചു. മുരളീധരന്റെ ഭാര്യ പി. ജിഷ, മകന്‍ ധ്യാന്‍കൃഷ്ണ എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മരുതായിയിലെ കെ. വത്സന്റെ വീട്ടുചുമര്‍ ഭിത്തി ഇടിമിന്നലേറ്റ് പിളര്‍ന്നു. വത്സന്റെ ഭാര്യ ബീനയ്ക്ക് ദേഹാസ്വസ്ഥ്യം ഉണ്ടായി.