ബ്ലഡ് ക്യാൻസർ ബാധിച്ച് മംഗലാപുരം ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന ഐഷാനി മോൾക്ക് കൈത്താങ്ങാകാൻ കാരുണ്യയാത്ര നടത്തി

ഐഷാനി മോൾക്കായി ബസ്സിന്റെ കാരുണ്യ യാത്ര ഇരിട്ടി: ബ്ലഡ് ക്യാൻസർ ബാധിച്ച് മംഗലാപുരം ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന ഐഷാനി മോൾക്ക് കൈത്താങ്ങാകാൻ  
കാരുണ്യയാത്ര നടത്തി തുക സമാഹരിച്ച് കുടുംബത്തിന് നൽകി ബസ് ജീവനക്കാർ. ഇരിട്ടി - കണ്ണൂർ റൂട്ടിലോടുന്ന സാന്ദ്ര ബസ്സിലെ ജീവനക്കാരാണ് ചൊവ്വാഴ്ച കാരുണ്യ യാത്ര നടത്തിയത്. ചൊവ്വാഴ്ചത്തെ യാത്രയിൽ നിന്നും  സമാഹരിച്ച 72600 രൂപ ബസ്സുടമ പത്തൊമ്പതാം മൈൽ സ്വദേശി രാജൻ ഐഷാനിയുടെ  കുടുംബത്തിന് കൈമാറി.  പ്രശാന്ത്, സൂരജ്, മഹേഷ്, ഷെഫീക്ക്, അഖിൽ, സോബിൻ, കുട്ടൻ തുടങ്ങിയവർ സഹായധനം കൈമാറുന്ന ചടങ്ങിൽ പങ്കെടുത്തു.