കര്‍ണാടകയിൽ ഭാര്യയെ കൊലപ്പെടുത്തി അടുക്കളയില്‍ വെച്ച് വെട്ടിനുറുക്കി കഷ്ണങ്ങളാക്കി; ഭര്‍ത്താവ് അറസ്റ്റില്‍

കര്‍ണാടകയിൽ ഭാര്യയെ കൊലപ്പെടുത്തി അടുക്കളയില്‍ വെച്ച് വെട്ടിനുറുക്കി കഷ്ണങ്ങളാക്കി; ഭര്‍ത്താവ് അറസ്റ്റില്‍കുടുംബ വഴക്കിനിടെ യുവാവ് ഭാര്യയെ കൊലപ്പെടുത്തിയശേഷം അടുക്കളയില്‍ വെച്ച് മൃതദേഹം കഷ്ണങ്ങളായി വെട്ടിനുറുക്കി. കര്‍ണാടകയിലെ തുമകുരു ജില്ലയിലാണ് സംഭവം. തുമകുരു ജില്ലയിലെ ഹോസ്പേട്ട് ഗ്രാമവാസിയായ പുഷ്പ (32) യെ ഭര്‍ത്താവ് ശിവറാമാണ് ക്രൂരമായി കൊലപ്പെടുത്തിയത്. സംഭവത്തില്‍ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു.


തിങ്കളാഴ്ച രാത്രി ശിവറാമും ഭാര്യയുമായും തമ്മില്‍ തര്‍ക്കവും വഴക്കുമുണ്ടായി. ഇതാണ് അക്രമത്തിലേക്ക് നയിച്ചത്. പുഷ്പയുടെ തല അറുത്തുമാറ്റിയ ശേഷം മൃതദേഹം അടുക്കളയില്‍വെച്ച് ശിവറാം കഷ്ണങ്ങളാക്കി വെട്ടിനുറുക്കുകയായിരുന്നു. ദമ്പതികള്‍ക്ക് എട്ടു വയസ്സുള്ള കുട്ടിയുണ്ട്. ഇവര്‍ വാടകവീട്ടിലാണ് താമസിച്ചിരുന്നത്. ശിവറാം തടിമില്‍ തൊഴിലാളിയാണ്. ഇരുവരും തുടര്‍ച്ചയായി വഴക്കിട്ടിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി പൊലീസ് അറിയിച്ചു.