ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ നഷ്ടമായത് ലക്ഷങ്ങള്‍; തട്ടിപ്പിനിരയായത് ബാങ്ക് മാനേജറും എന്‍ജിനിയറും

ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ നഷ്ടമായത് ലക്ഷങ്ങള്‍; തട്ടിപ്പിനിരയായത് ബാങ്ക് മാനേജറും എന്‍ജിനിയറും


representing image

തിരുവനന്തപുരം; കോടികള്‍ ലാഭം സ്വന്തമാക്കാമെന്ന് വിശ്വസിപ്പിച്ച് ഓണ്‍ലൈന്‍ തട്ടിപ്പ്. ഓണ്‍ലൈന്‍ ജോലി വാഗ്ദാനം ചെയ്താണ് ഗവ. എന്‍ജിനിയറെയും ബാങ്ക് മാനേജരെയും കബളിപ്പിച്ചത്.
രണ്ട് പേരില്‍ നിന്നും 14 ലക്ഷത്തിലധികം രൂപ നഷട്ടമായി. ഇവരുടെ പരാതിയില്‍ സൈബര്‍ പോലീസ് കേസെടുത്തു.എന്‍ജിനിയറുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ ഷെയര്‍ മാര്‍ക്കറ്റിന്റെ പേരിലെ വ്യാജ വാട്‌സാപ്പ് ഗ്രൂപ്പില്‍ ചേര്‍ത്തായിരുന്നു തട്ടിപ്പിന്റെ തുടക്കം. ട്രേഡിങ്ങിലൂടെ ലക്ഷഹ്ങള്‍ ലാഭം കി്ട്ടുമെന്ന് വാഗ്ദാനം ചെയ്തുഅംഗീകൃത ഷെയര്‍ മാര്‍ക്കറ്റിങ് ഗ്രൂപ്പാണെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. മൊബൈല്‍ ഫോണില്‍ ട്രേഡിങ് ആപ്പ് ആണെന്ന് പറഞ്ഞ് ആപ്പും ഇന്‍സ്റ്റാള്‍ ചെയ്തു.