ഏഴാം തവണയും നൂറ് മേനിത്തിളക്കത്തിൽ ആറളം ഫാം ജിഎച്ച്‌എസ്‌എസിന് നൂറുമേനി വിജയം
ഇരിട്ടി: എസ്‌എസ്‌എൽസി പരീക്ഷയിൽ ആറളം ഫാം ഗവ. എച്ച്‌എസ്‌എസിന് ഏഴാം തവണയും നൂറ് മേനി വിജയം. ജില്ലയിൽ ആദിവാസി വിദ്യാർഥികൾ മാത്രം പഠിക്കുന്ന സ്കൂളിലാണ് ഇത് . 40 പെൺകുട്ടികൾ അടക്കം പരീക്ഷക്കിരുന്ന 77 പേരും വിജയിച്ചു. ഫുൾ എപ്ലസ് കിട്ടുമെന്ന് കരുതിയ ചില വിദ്യാർഥികൾക്ക് അത് ലഭിച്ചില്ലെങ്കിലും മുഴുവൻ പേരുടെയും വിജയത്തിളക്കത്തിന്റെ സന്തോഷത്തിലാണ് ഫാം ഗവ. ഹയർ സെക്കൻഡറി സ്കൂൾ. 77 ആദിവാസി വിദ്യാർഥികളിൽ 60 പേരും പണിയ വിഭാഗത്തിൽ
നിന്നാണെന്ന സവിശേഷതയും ഇക്കുറിയുണ്ട്.