മീത്തലെ പുന്നാട് റോഡിൽ മരം കയറ്റിയ ലോറി കുടുങ്ങി ഗതാഗതം തടസ്സപ്പെട്ടു
ഇരിട്ടി: പുന്നാട് - മീത്തലെ പുന്നാട് റോഡിൽ മരം കയറ്റി വന്ന ലോറി കുടുങ്ങി മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.
ബുധനാഴ്ച രാത്രിയാണ് മരം കയറ്റിവന്ന ലോറിയുടെ മുൻഭാഗം പൊങ്ങിയ നിലയിൽ റോഡിൽ കുടുങ്ങിയത്. ഇതേ തുടർന്ന് മൂന്നുമണിക്കൂറോളം ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. ക്രെയിൻ എത്തിയാണ് ലോറി റോഡിൽ നിന്നും മാറ്റി ഗതാഗതം പുനഃ സ്ഥാപിച്ചത്.