വിദ്യാലയങ്ങളിലെ അനധികൃത പഠനോപകരണ വിൽപ്പനക്കെതിരേ നടപടി വേണം : കെവി വി എസ്

വിദ്യാലയങ്ങളിലെ അനധികൃത പഠനോപകരണ വിൽപ്പനക്കെതിരേ നടപടി വേണം : കെവി വി എസ് 



ഇരിട്ടി: പുതിയ അദ്ധ്യയന വർഷത്തിൽ വ്യാപാരസ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കി ജി എസ് ടി പോലും നൽകാതെ ചില വിദ്യാലയങ്ങളിൽ പഠനോപകാരണങ്ങളുടേയും യൂണിഫോം ഉൾപ്പെടെ പഠന സാമഗ്രികളുടെയും അനധികൃത വിൽപ്പന വ്യാപകമായിട്ടുണ്ടെന്നും ഇതിനെതിരെ സർക്കാർ ശക്തമായനടപടി സ്വീകരിക്കണമെന്നും വ്യാപാരി വ്യവസായി ഏകോപനന സമിതി ജില്ലാ സിക്രട്ടറി സുധാകരൻ ആവശ്യപ്പെട്ടു.  ഏകോപനസമിതി ഇരിട്ടി യൂണിറ്റിന്റെ വാർഷിക ജനറൽ ബോഡി യോഗം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ സി.കെ. സതീശൻ, മൂസഹാജി, എം.ജെ. ജോണി, കെ. അബ്ദുൾ നാസർ,പി.പി. കുഞ്ഞൂഞ്ഞ് തുടങ്ങിയവർ സംസാരിച്ചു.   2024 - 26 വർഷത്തെ ഭാരവാഹികളായി റജി തോമസ് (പ്രസി.), അബ്ദുൾറഹിമാൻ (സിക്ര.),  ഇ.കെ. സജിൻ (ട്രഷ.) എന്നിവരെതിരഞ്ഞെടുത്തു.