കാലവര്‍ഷം വെള്ളിയാഴ്ചയോടെ കേരളത്തില്‍ എത്തും

കാലവര്‍ഷം വെള്ളിയാഴ്ചയോടെ കേരളത്തില്‍ എത്തും




തിരുവനന്തപുരം: രാജ്യത്ത് ഇത്തവണ കാലവര്‍ഷത്തില്‍ സാധാരണയേക്കാള്‍ കൂടുതല്‍ മഴ പെയ്യുമെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ രണ്ടാം ഘട്ട മണ്‍സൂണ്‍ പ്രവചന റിപ്പോര്‍ട്ടിലാണ് ഇത് സംബന്ധിച്ച് പറയുന്നത്.

ദക്ഷിണേന്ത്യയിലും മധ്യേന്ത്യയിലും കാലവര്‍ഷം ശക്തമാകും.ജൂണിലും സാധാരണയേക്കാള്‍ കൂടുതല്‍ മഴയ്‌ക്ക് സാധ്യതയുണ്ട്. കാലവര്‍ഷം വെള്ളിയാഴ്ചയോടെ കേരളത്തില്‍ എത്തിച്ചേരാനാണ് സാധ്യത.

രാജ്യമെമ്പാടുമായി 106 ശതമാനം മഴ ലഭിക്കുമെന്നാണ് വിലയിരുത്തല്‍. 2024 ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള മഴ സാധ്യതാ കണക്കാണിത്.