കണ്ണൂർ താഴെ ചൊവ്വയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം.

കണ്ണൂർ താഴെ ചൊവ്വയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ദാരുണാന്ത്യം.

കണ്ണൂർ: താഴെചൊവ്വയിൽ ഉണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. പള്ളിക്കുന്ന് പന്നേൻപാറ സ്വദേശി സബിൻ മോഹൻദാസ്(42) ആണ് മരിച്ചത്. തോട്ടടയിലെ ട്രാക്കോൺ കൊറിയർ സ്ഥാപനത്തിലെ ജീവനക്കാരനാണ് മരണപ്പെട്ട സബിൻ.ഇന്ന് കാലത്ത് ഏഴ് മണിയോടെ താഴെ ചൊവ്വ റെയിൽവേ ഗേറ്റിന് സമീപത്തായി ടിപ്പർ ലോറിയും സബിൻ സഞ്ചരിച്ച ബുള്ളറ്റും കൂട്ടിയിടിച്ചാണ് അപകടം. തോട്ടടയിലെ ജോലി സ്ഥലത്തേക്ക് പോകവേയായിരുന്നു അപകടം. തലശേരി ഭാഗത്തു നിന്നും കണ്ണൂർ ഭാഗത്തേക്ക് വരികയായിരുന്ന കെ എൽ 77ബി9461 നമ്പർ മിനി ഐഷർ ലോറി എതിരെ വരികയായിരുന്ന കെഎൽ 13 എഎൻ 253 നമ്പർ ബുള്ളറ്റുമായി കൂട്ടിയിടിക്കുകയായിരുന്നു. ഓടിയെത്തിയ നാട്ടുകാർ ഗുരുതരമായി പരിക്കേറ്റ സബിനെ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ലോറി അമിത വേഗതയിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.അപകടത്തെ തുടർന്ന് അൽപ നേരം ഗതാഗതം സ്തംഭിച്ചു.
പന്നേൻപാറ ചെറുമണലിൽ ഹൗസിലെ മോഹൻ ദാസിന്റെയും വൽസലയുടെയും മകനാണ് സബിൻ. ഭാര്യ: പ്രജിന. ഏകമകൾ: നക്ഷത്ര