കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൻ്റെ സംരക്ഷണഭിത്തി തകര്‍ന്നു: വീടിന് നാശനഷ്ടം

കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൻ്റെ സംരക്ഷണഭിത്തി തകര്‍ന്നു: വീടിന് നാശനഷ്ടം.


മട്ടന്നൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിന് കല്ലേരിക്കര റോഡരികില്‍ നിര്‍മ്മിച്ച സംരക്ഷണഭിത്തി തകര്‍ന്ന് മലവെള്ളം കുത്തിയൊഴുകി വീടിന് നാശനഷ്ടം. കല്ലേരിക്കരയിലെ അമല്‍ നിവാസില്‍ കെ. മോഹനന്റെ വീട്ടിനാണ് നാശനഷ്ടം സംഭവിച്ചത്. മലവെള്ളം വീടിന്റെ പിറകിലുള്ള വയലിലേക്ക് കുത്തിയൊഴുകി നിരവധി വയലുകളും ഉപയോഗ യോഗ്യമല്ലാതായി. റോഡരികിലുള്ള സമീപത്തെ ബിജുവിന്റെ വര്‍ക്ക് ഷോപ്പിനും ക്ഷതം സംഭവിച്ചു. ഉപകരണങ്ങള്‍ കുത്തിയൊലിച്ചു പോയി. പിന്‍വശത്തെ മതിലും തകര്‍ന്നു.