ജീവനൊടുക്കാൻ ശ്രമിച്ച യുവാവിനെ ആശുപത്രിയിലേക്കു കൊണ്ടുപോയ കാർ മതിലിൽ ഇടിച്ചു; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു: പരിക്കേറ്റ മൂന്നു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

 

തങ്കമണി: ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ ആശുപത്രിയിലേക്കു കൊണ്ടുപോയ കാർ അപകടത്തിൽപെട്ടു. കാർ മതിലിൽ ഇടിച്ചുണ്ടായ അപകടത്തിന് പിന്നാലെ ആത്മഹത്യാശ്രമം നടത്തിയ യുവാവ് മരിച്ചു. അപകടത്തിൽ മൂന്നു പേർക്കു പരുക്കേറ്റു. മേരിഗിരി തുണ്ടിയിൽ സോജനാണ് (40) മരിച്ചത്. കാർ ഓടിച്ചിരുന്ന കളപ്പുരയ്ക്കൽ നിഖിൽ, കണിയാംപറമ്പിൽ സിജോ, തുണ്ടിയിൽ ബിബിൻ എന്നിവർക്കാണ് പരുക്കേറ്റത്. സോജന്റെ ബന്ധുക്കളും കൂട്ടുകാരുമാണ് ഇവർ.

ഇന്നലെ വൈകിട്ട് നാലരയോടെയാണ് ദാരുണ സംഭവം. വീടിനു സമീപത്തെ ഷെഡിൽ തൂങ്ങിയ നിലയിൽ സോജനെ കണ്ടെത്തുക ആയിരുന്നു. ട്ടെഴിച്ച് ഉടൻ തന്നെ ആശുപത്രിയിലേക്കു പോകവേ തങ്കമണിയിൽ വച്ചാണു കാർ അപകടത്തിൽപെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട കാർ മതിലിൽ ഇടിക്കുകയായിരുന്നു. വാഹനത്തിൽ ഉണ്ടായിരുന്നവരെ ഉടൻതന്നെ തങ്കമണിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും സോജൻ മരിച്ചിരുന്നു. പരുക്കേറ്റ മറ്റു മൂന്നുപേരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. സോജൻ അവിവാഹിതനാണ്.