നാദാപുരം ചാലപ്രത്ത് നാല് പേര്‍ക്ക് കുറുനരിയുടെ കടിയേറ്റു

നാദാപുരം ചാലപ്രത്ത് നാല് പേര്‍ക്ക് കുറുനരിയുടെ കടിയേറ്റുനാദാപുരം ചാലപ്രത്ത് നാല് പേര്‍ക്ക് കുറുനരിയുടെ കടിയേറ്റു. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. വീടിന് പരിസരത്ത് വെച്ചാണ് നാല് പേര്‍ക്കും കടിയേറ്റത്. സതിശന്‍ (45), നാരായണി (70), രജിഷ (36), സാബു (40) എന്നിവര്‍ക്കാണ് കടിയേറ്റത്. പരിക്കേറ്റവരെ നാദാപുരം ഗവണ്‍മെന്റ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്