ബൈക്ക് കത്തി നശിച്ചു
തലപ്പുഴ ടൗണിൽ വെച്ച് ബൈക്ക് കത്തിനശിച്ചു

തലപ്പുഴ: തലപ്പുഴ ടൗണിൽ വെച്ച് ബൈക്ക് കത്തിനശിച്ചു. ഇന്നലെ അർധരാത്രിയിലാണ് സംഭവം. രണ്ട് പേർ യാത്ര ചെയ്യവേ ബൈക്ക് കേടാവുകയും തുടർന്ന് നന്നാക്കാൻ ശ്രമിക്കുന്നതിനിടയിൽ തീപിടിക്കുകയുമായിരുന്നു. ബൈക്ക് യാത്രികർക്ക് പരിക്കൊന്നുമില്ല.
കൽപ്പറ്റ എ.ആർ ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥൻ സനീഷിന്റേതാണ് ബൈക്ക്.
തലപ്പുഴ പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.